Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inspects

വാ​ഗ​മ​ൺ കൈ​യേ​റ്റ​ഭൂ​മി റ​വ​ന്യു സം​ഘം പ​രി​ശോ​ധി​ച്ചു

ഉ​​പ്പു​​ത​​റ: വാ​​ഗ​​മ​​ൺ ഭൂ​​മി കൈ​​യേ​​റ്റ​​ത്തെ​ക്കു​റി​​ച്ച് റ​​വ​​ന്യൂ വ​​കു​​പ്പ് അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി. പീ​​രു​​മേ​​ട് ഭൂ​​രേ​​ഖ ത​​ഹ​​സി​​ൽ​​ദാ​​ർ ആ​​ർ. ഹ​​രി​​ന്ദ്ര​​നാ​​ഥി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് കൈ​​യേ​​റ്റ ഭൂ​​മി സ​​ന്ദ​​ർ​​ശി​​ച്ച​​ത്. സം​​ഘം അ​​ടു​​ത്ത ദി​​വ​​സം ജി​​ല്ലാ ക​​ള​​ക്ട​​ർ​​ക്ക് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കും.

വാ​​ഗ​​മ​​ൺ മൊ​​ട്ട​​ക്കു​​ന്നി​​ലെ നാ​​ല് പ​​ട്ട​​യ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ചാ​​ണ് റ​​വ​​ന്യൂ സം​​ഘം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​ത്. രേ​​ഖ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ച് ഈ ​​പ​​ട്ട​​യ​​ങ്ങ​​ളു​​ടെ നി​​യ​​മ​​സാ​​ധു​​ത ക​​ണ്ടെ​​ത്തും.

2012ൽ ​​കൈ​​യേ​​റ്റം ഒ​​ഴി​​പ്പി​​ച്ച് സ​​ർ​​ക്കാ​​ർ തി​​രി​​ച്ചു​​പി​​ടി​​ച്ച ഭൂ​​മി​​യി​​ൽ വീ​​ണ്ടും കൈ​​യേ​​റ്റം ന​​ട​​ന്നി​​ട്ടു​​ണ്ടോ എ​​ന്ന് ക​​ണ്ടെ​​ത്താ​​ൻ സ​​ർ​​വേ ന​​ട​​ത്തു​​മെ​​ന്നും റ​​വ​​ന്യൂ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു.

ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ ഭൂ​​മി കൈ​​യേ​​റ്റ​​വും വ്യാ​​ജ​​പ്പ​​ട്ട​​യ​​വും അ​​ന്വേ​​ഷി​​ക്കു​​ന്ന പ്ര​​ത്യേ​​ക സം​​ഘ​​ത്തി​​ൽ കൂ​​ടു​​ത​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്തി. വാ​​ഗ​​മ​​ൺ, മൂ​​ന്നാ​​ർ, ചി​​ന്ന​​ക്ക​​നാ​​ൽ, പ​​രു​​ന്തും​​പാ​​റ ഉ​​ൾ​​പ്പെ​​ടെ ജി​​ല്ല​​യി​​ലെ മു​​ഴു​​വ​​ൻ കൈ​​യേ​​റ്റ​​ങ്ങ​​ളും അ​​ന​​ധി​​കൃ​​ത​​മാ​​യി ന​​ൽ​​കി​​യ പ​​ട്ട​​യ​​ങ്ങ​​ളും സം​​ഘം പ​​രി​​ശോ​​ധി​​ക്കും.

Latest News

Corehub Up